കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിലെ ചിത്രഗിരി വനമേഖലയിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി നടന്ന നാടകീയമായ തിരച്ചിലിനൊടുവിലാണ് പത്താം ക്ലാസ് വിദ്യാർഥിനിയെയും പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളായ രണ്ട് സുഹൃത്തുക്കളെയും പൊലീസ് സുരക്ഷിതരായി കണ്ടെത്തിയത്. ......
താമരശ്ശേരി: മലയോര മേഖലയിലെ ഒരു സർക്കാർ സ്കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥിയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ അരലിറ്റർ ചാരായം കണ്ടെത്തി.......
മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്സില (27)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
വയനാട് : നവോത്ഥാന പോരാട്ടങ്ങളിലൂടെ പുറംതള്ളപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന് ഇന്ത്യൻ സാസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുരോഗമനാശയങ്ങൾ സങ്കുചിതമായി പോവുകയാണ് . ഈ ചുറ്റുപാടിൽ മാനവീകതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്കഫ് ജനറൽ സെക്രട്ടറി അഡ്വ പ്രശാന്ത് രാജൻ അധ്യക്ഷനായി. ......
സുൽത്താൻബത്തേരി: സി.എസ്.ഐ മലബാർ മഹാ ഇടവകയുടെ ചരിത്രത്തിൽ പുതുവഴി തുറന്ന് ആദ്യമായി രണ്ട് വനിതകൾ വൈദികപട്ടം സ്വീകരിച്ചു. തിരുവനന്തപുരം കണ്ണമൂല ഐക്യ വൈദിക സെമിനാരിയിലെ അധ്യാപിക സജു മേരി എബ്രഹാമും കോഴിക്കോട് സി.എസ്.ഐ. ......
കൽപ്പറ്റ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസ് ഉൾപ്പോര് രൂക്ഷമാകുന്നു. വയനാട്ടിൽ ഹൈക്കമാൻഡിനെതിരെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെയും പോസ്റ്റർ പതിച്ചു. ......
ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .
മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. ......
കൽപറ്റ: തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ കേരളത്തിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. വയനാട് ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരണത്തിനായുള്ള നീക്കങ്ങൾ സജീവമായിരിക്കുന്നത്. ......
കല്പറ്റ: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച് നൽകിയ ഒന്നാംഘട്ട വീടുകളുടെ ഗൃഹപ്രവേശന കർമ്മം നാളെ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകളിലാണ് നാളെ മുതൽ താമസം തുടങ്ങുന്നത്. ഈ വീടുകളുടെ സമർപ്പണചടങ്ങ് ഫെബ്രുവരി 28ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.
തിങ്കളാഴ്ച വൈകീട്ട് നാലിന് തൃക്കൈപ്പറ്റയിലാണ് ഗൃഹപ്രവേശന ചടങ്ങുകൾ. ......